ഹരിപ്പാട്: മുതുകുളം സമാജം ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഏകദിന ശാക്തീകരണ പരിപാടി നടത്തി. സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ഉദ്ദേശലക്ഷ്യങ്ങളെയും പ്രവർത്തന മേഖലകളെയും പറ്റി വിശദമായ ക്ലാസുകൾ നടന്നു. ജില്ലാ ട്രെയിനർ ഗോകുൽ പല്ലന, റോവർ വിഷ്ണു, സ്കൗട്ട് മാസ്റ്റർ കൃഷ്ണകുമാർ, ഗൈഡ് ക്യാപ്റ്റൻ ജൂലി ആർ എന്നിവർ നേതൃത്വം നൽകി