ഹരിപ്പാട്: മണ്ണാറശ്ശാല രാജീവ് ഗാന്ധി ലൈബ്രററി യുടെ ആഭിമുഖ്യത്തിൽ വിമുക്തി സെമിനാർ നടത്തി. ലൈബ്രററി പ്രസിഡന്റ് എസ് ദീപു അധ്യക്ഷത വഹിച്ചു. ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിജി ഐപ് മാത്യു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഡ്വ ബി ശിവപ്രസാദ്, ലൈബ്രറേറിയനും കൗൺസിലറുമായ മിനി സാറാമ്മ, ആർ അജിത് കുമാർ ,മനു എം നങ്ങ്യാർകുളങ്ങര, രാഹുൽ രാജൻ, ബാലവേദി പ്രസിഡന്റ് കെ ദേവി ക എന്നിവർ സംസാരിച്ചു. ബിനു വിശ്വനാഥ് (പ്രസിഡന്റ്), അഡ്വ.ബി.ശിവപ്രസാദ് (സെക്രട്ടറി) എന്നിവർ ഭാരവാഹികളായി 11 അംഗ വിമുക്തി കമ്മിറ്റി രൂപീകരിച്ചു.