
ആലപ്പുഴയെ കലാപഭൂമിയാക്കാനുള്ള വർഗീയ ശക്തികളുടെ ഗൂഢാലോചന പ്രത്യേക സംഘം അന്വേഷിക്കണമെന്ന് സി.പി.ഐ ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. മതസൗഹാർദ്ദം നിലനിൽക്കുന്ന ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങളും വർഗീയ ഗൂഢാലോചനയ്‌ക്കെതിരെ ഒന്നിക്കണമെന്ന് ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അഭ്യർത്ഥിച്ചു. എസ്.ഡി.പി.ഐ നേതാവ് കെ.എസ്. ഷാനും ബി.ജെ.പി നേതാവ് രൺജിത്ത് ശ്രീനിവാസും ദാരുണമായി കൊല്ലപ്പെട്ട സംഭവങ്ങളിൽ ഗൂഢാലോചന പുറത്തുകൊണ്ടുവരികയും കർശന നടപടി സ്വീകരിക്കുകയും വേണം.