ആലപ്പുഴ: പ്രശ്നങ്ങളും പരിവേദനങ്ങളുമായി ഭരണാധികാരികളെ സമീപിക്കുമ്പോൾ കുട്ടനാട്ടുകാർക്ക് സ്ഥിരമായി ലഭിക്കുന്ന വാഗ്ദാനങ്ങൾ അന്തരീക്ഷത്തിൽ അപ്പൂപ്പൻതാടി പോലെ പറന്നു നടക്കുകയാണെന്ന് കേരള സംസ്ഥാന നെൽ--നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു.
ആലപ്പുഴയിൽ കൂടിയ കേരള സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അദ്ധ്യക്ഷത വഹിച്ചു.
ജോമോൻ കുമരകം, രാജൻ മേപ്രാൽ, എം.കെ.പരമേശ്വരൻ, ഇ.ഷാബ്ദ്ദീൻ, ജേക്കബ് എട്ടുപറയിൽ, ജോർജ് തോമസ്, ചാക്കോ താഴ്ചയിൽ, പി.റ്റി.രാമചന്ദ്രൻ നായർ, പി.ജെ.ജെയിംസ് എന്നിവർ പങ്കെടുത്തു.