കായംകുളം: എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ഇന്ന് മുതൽ 26 വരെ നടക്കും. രാവിലെ 6.30ന് ക്ഷേത്ര മേൽശാന്തി ഉണ്ണിക്കൃഷ്ണൻ പോറ്റി ഭദ്രദീപ പ്രകാശനം നിർവഹിക്കും. പൂവണ്ണാൽ ബാബു യജ്ഞാചാര്യനും പുതിയവിള ഗോപൻ, പരവൂർ അശോക് എന്നിവർ യജ്ഞപൗരാണികരും വിഷ്ണു നമ്പൂതിരി യഞ്ജഹോതാവുമാണ്. കുട്ടികൾക്കായി പുരാണ പ്രശ്ന്നോത്തരി, പുരാണചിത്ര രചനാ മത്സരം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.