
കുട്ടനാട്: 2020ലെ വെള്ളപ്പൊക്കത്തിൽ ദുരിതബാധിതരായ കുട്ടനാട്ടിലെ മുഴുവൻ കുടുംബങ്ങൾക്കും അർഹമായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ നടൻ ജയ്സപ്പൻ മത്തായി നാട്ടിൽ താരമായി. ദുരിതമനുഭവിച്ച മുഴുവൻ കുടുംബങ്ങൾക്കും 10000 രൂപാ വീതം ധന സഹായമായി അനുവദിക്കണമെന്നായിരുന്നു ജയ്സപ്പൻ മത്തായിയുടെ പ്രധാന ആവശ്യം ഹർജി പരിഗണിച്ച ഹൈക്കോടതി സർക്കാർ വെള്ളപ്പൊക്ക പരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ള 43538 കുടുംബങ്ങൾക്കും ക്രിസ്മസിന് മുമ്പയി സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ നിധിയിൽ നിന്നും 3800 രൂപാ വീതം അവരവരുടെ ബാങ്ക് അക്കൗണ്ടുകളിലക്ക് എത്തിച്ചു നൽകാനാണ് ഉത്തരവായിട്ടുള്ളത്.
സ്കൂൾ, കോളേജ് കാലം മുതൽ കലാരംഗത്തും സാമൂഹ്യ രംഗത്തും ഒരുപോലെ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന ജയ്സപ്പൻ മത്തായി നാട്ടിലെ അറിയപ്പെടുന്ന കലാകാരന്മാരിലൊരാളും സാമൂഹ്യ പ്രവർത്തകനും കേരളാ ഡെവലപ്പ്മെന്റ് ആന്റ് കൾച്ചറൽ സൊസൈറ്റിയുടെ സംസ്ഥാന ചെയർമാനുംഅമ്പലപ്പുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലൈഫ് ചാരിറ്റി മിഷന്റെ ചെയർമാനുമാണ്. 37ഓളം സിനിമകളിലും 50ലേറെ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.