ph

കായംകുളം: മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്ന ആളുടെ കൈയിൽ കിടന്ന മോതിരങ്ങൾ അഗ്നിശമനസേന മുറിച്ചുമാറ്റി. പടനിലം ക്ഷേത്രത്തിൽ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന 58 വയസ്സുള്ള അജയൻ എന്നയാളുടെ കൈയിൽ കിടന്നിരുന്ന പതിനഞ്ചോളം മോതിരങ്ങളും വളകളുമാണ് അഗ്നിശമനസേന മുറിച്ചുമാറ്റിയത്. കായംകുളം അസി.സ്റ്റേഷൻ ഓഫീസർ പ്രസന്നകുമാർ, സുരേഷ് കുമാർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അനിൽകുമാർ, സന്തോഷ് കുമാർ, നിഷാദ് ,ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.