
കായംകുളം: സി.പി,എം കായംകുളം ഏരിയാ കമ്മറ്റി സെക്രട്ടറിയായി പി. അരവിന്ദാക്ഷനെ വീണ്ടും തിരഞ്ഞെടുത്തു.21 അംഗ ഏരിയാ കമ്മറ്റിയിൽ പാർട്ടി നടപടികളുടെ ഭാഗമായി വന്ന രണ്ടു ഒഴിവുകളിലേയ്ക്ക് ഐ.റഫീക്ക്, പി. സുരേഷ് കുമാർ എന്നിവരെ ഉൾപ്പെടുത്തി.
ഏരിയാ കമ്മിറ്റി അംഗങ്ങൾ: പി അരവിന്ദാക്ഷൻ, അഡ്വ എൻ ശിവദാസൻ, എസ് നസിം, എസ് ആസാദ്, എസ് പവനനാഥൻ, അഡ്വ എസ് സുനിൽകുമാർ, പ്രൊഫ.എം ആർ രാജശേഖരൻ , ബി അബിൻഷാ, അഡ്വ ബിപിൻ സി ബാബു, ജി ശ്രീനിവാസൻ ,വി പ്രഭാകരൻ, എം രാമചന്ദ്രൻ , പി ശശികല,കെ എൽ പ്രസന്നകുമാരി, കെ പി മോഹൻദാസ് ,ടി യേശുദാസ് ,എം നസീർ, പി എച്ച് ജാഫർകുട്ടി, എസ് ഗോപിനാഥൻപിള്ള, ഐ റഫീക്ക്, പി സുരേഷ് കുമാർ
18 ജില്ലാ സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.
തീരദേശ മേഖലകളിലെ ഓരുവെള്ള ഭീഷണിയ്ക്ക് ശാശ്വത പരിഹാരം കാണണമെന്ന് സി.പി.ഐ എം കായംകുളം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
പൊതു ചർച്ചയ്ക്ക് ജില്ലാ സെക്രട്ടറി ആർ നാസർ, ഏരിയാ സെക്രട്ടറി പി അരവിന്ദാക്ഷൻ എന്നിവർ മറുപടി പറഞ്ഞു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി സുധാകരൻ, സി ബി ചന്ദ്രബാബു, സി എസ് സുജാത, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ എച്ച് ബാബുജാൻ, എ മഹേന്ദ്രൻ ,ജി ഹരിശങ്കർ, എം സത്യപാലൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ഗാനകുമാർ, അഡ്വ എൻ ശിവദാസൻ എന്നിവർ പങ്കെടുത്തു. എസ് പവനനാഥൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.