കുട്ടനാട് : രാമങ്കരി സർവ്വീസ് സഹകരണബാങ്കിൽ അടുത്തിടെ നടന്ന സാമ്പത്തിക ക്രമക്കേടിൽ ബോർഡും പ്രസി‌ഡന്റും ഉത്തരവാദിയാണന്ന പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പ്രസിഡന്റ് ജോബി തോമസ് പറഞ്ഞു. ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയതിനാൽ സെക്രട്ടറി ഇൻ ചാർജിനെ തൽസ്ഥാനത്ത് നിന്നു നീക്കം ചെയ്യുകയും തുകമാറ്റിയ കാലയളവിൽ 18ശതമാനം പലിശ ഈടാക്കുകയും ഇൻക്രിമെന്റ് തടയുകയും ചെയ്തിരുന്നു. ഈ സാമ്പത്തിക ക്രമക്കേടിൽ ബോ‌ർ‌ഡിനോ മറ്റാർക്കെങ്കിലുമോ നേരിട്ടോ അല്ലാതെയോ യാതൊരുപങ്കുമില്ലെന്ന് പരിശോധനയിൽ തെളിഞ്ഞിരുന്നു.

ഇപ്പോൾ നടക്കുന്ന കുപ്രചാരണങ്ങൾ തള്ളിക്കളഞ്ഞ് ബാങ്കിന്റെ സുഗമമായ പ്രവർത്തനത്തിനും ഇടപാടുകാരുടെ വിശ്വാസം സംരക്ഷിക്കാനും എല്ലാവരും മുന്നോട്ടു വരണമെന്നും ജോബി തോമസ് പറഞ്ഞു.