arrest

ആലപ്പുഴ: മണ്ണഞ്ചേരിയിലും ആലപ്പുഴയിലും നടന്ന രണ്ട് കൊലപാതകങ്ങളിൽ എസ്.ഡി.പി.ഐ, ആർ.എസ്.എസ് പ്രവർത്തകരായ 17 പേർക്ക് എതിരെ പൊലീസ് കേസ് എടുത്തു. മണ്ണഞ്ചേരി കൊലപാതകത്തിൽ വാഹന സൗകര്യം നൽകിയ പ്രസാദ് ഉൾപ്പെടെ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് മണ്ണഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത്‌ത്. രൺജിത്ത് ശ്രീനിവാസനെ വെട്ടി കൊലപെടുത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന 12 എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസും കേസെടുത്തു. രൺജിത്തിനെ കൊലപെടുത്താൻ ബൈക്കിൽ എത്തിയതായി സംശയിക്കുന്ന 11 പേർ കസ്‌റ്റഡിയിലുണ്ട്. 20 ലധികം വെട്ടാണ് രൺജിത്ത് ശ്രീനിവാസന്റെ ശരീരത്തിലുള്ളത്.