ആലപ്പുഴ: രൺജിത്ത് ശ്രീനിവാസന്റെ പോസ്‌റ്റുമോർട്ടം പൊലീസ് മനപൂർവ്വം വൈകിപ്പിച്ചെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. മൃതദേഹത്തോട് കാണിക്കുന്ന അനാദരവാണിത്. സംഭവത്തിന് പിന്നിൽ പൊലീസും സർക്കാരും ഒത്തുകളിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു, രൺജിത്തിന്റെ പോസ്‌റ്റുമോർട്ടം പൊലീസ് ഇടപെട്ട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കെ. സുരേന്ദ്രൻ, പി. കൃഷ്‌ണദാസ് എന്നിവർ ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിയിരുന്നു.