മാവേലിക്കര: കാട്ടുവള്ളിൽ ധർമ്മശാസ്താ ക്ഷേത്രത്തിലെ പറയ്ക്കെഴുന്നള്ളത്ത് ആരംഭിച്ചു. മേൽശാന്തി ചെറുതലമഠം കേശവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൈനീട്ടപ്പറ എഴുന്നള്ളത്ത് നടന്നു. 27ന് ഈരേഴ തെക്ക്, മേനാമ്പള്ളി, 28ന് കൈത തെക്ക്, ചെട്ടിയാരേത്ത് ആലുംമൂടിന് തെക്ക്, 30ന് കൈത തെക്ക്, കൈത വടക്ക്, കടവൂർ (മനായി അമ്പലം), ജനുവരി 2ന് പേള, ആഞ്ഞിലിപ്രാ, കടവൂർ, 6ന് ഈരേഴ വടക്ക്, ഗുരുമന്ദിരത്തിന് തെക്ക്, പൊന്നാരംതോട്ടം, 9ന് ഈരേഴ വടക്ക്, ഗുരുമന്ദിരത്തിന് വടക്ക്, 11ന് മറ്റം തെക്ക് പ്രദേശങ്ങളിൽ പറയെടുപ്പ് നടക്കും.