ആലപ്പുഴ: തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് തെക്കുവശം പി.സി. സതീശന്റെ ഉടമസ്ഥതയിലുള്ള 39-ാം നമ്പർ റേഷൻ കടയ്ക്ക് തീപിടിച്ചു. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ മൂലം വൻ തീപിടുത്തം ഒഴിവായി. വിവരം അറിഞ്ഞ് എത്തിയ ഫയർഫോഴ്സ് കടയുടെ പൂട്ട് മുറിച്ചു അകത്തുകയറി സാധനങ്ങൾക്ക് കേടുപാട് പറ്റാത്ത രീതിയിൽ തീ അണച്ചു. കടയിലുണ്ടായിരുന്ന മണ്ണെണ്ണ വീപ്പ നീക്കംചെയ്തതിനാൽ വലിയ ദുരന്തം ഒഴിവായി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി. വാലന്റിൻ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനികുമാർ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ വി.എം. ബദറുദ്ദീൻ, ഓഫീസർമാരായ രാജേഷ് എ.ആർ. വിപിൻ രാജ്, മഹേഷ് ആർ. കെ.ബി. ഹാഷിം, പി.പി. പ്രശാന്ത്, ബി. ബിനോയ്, എസ്. സുജിത്ത്, സാനിഷ് മോൻ. ജോസഫ് ആന്റണി. ശ്രീരാജ് ആർ. നായർ. എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.