a

മാവേലിക്കര: ഡിസ്ട്രിക്ട് കോപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ, കേരളാ സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ലയനസമ്മേളനത്തിന് മുന്നോടിയായി സഹകരണ മേഖലയിലെ കേന്ദ്ര ഇടപെടലും കേരളാ ബാങ്കും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മാവേലിക്കര നഗരസഭാ ടൗൺ ഹാളിൽ നടന്ന സെമിനാർ സി.പി.എം ഏരിയാ സെക്രട്ടറിയും കൺസ്യൂമർ ഫെഡ് ഡയറക്ടറുമായ കെ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ മുരളി തഴക്കര അധ്യക്ഷനായി.ഡി.ബി.ഇ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.പി ഷാ വിഷയം അവതരിപ്പിച്ചു. കോശി അലക്സ്, കെ.എസ് ജയപ്രകാശ്, അഡ്വ.സീമ, ഡി.തുളസീദാസ് എന്നിവർ സംസാരിച്ചു. സ്വാഗത സംഘം വൈസ് ചെയർമാൻ സി.പ്രകാശ് സ്വാഗതവും ബെഫി ഏരിയാ സെക്രട്ടറി എം.കെ രജി നന്ദിയും പറഞ്ഞു.