tv-r

തുറവൂർ: എൻ.ആർ.ഇ.ജി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) പട്ടണക്കാട് ബ്ലോക്ക് കൺവെൻഷൻ സി.ഐ.ടി.യു അരൂർ ഏരിയാ സെക്രട്ടറി പി.ഡി. രമേശൻ ഉദ്ഘാടനം ചെയ്തു. ജയശ്രീ ഷിനോദ് അദ്ധ്യക്ഷയായി. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി, വൈസ് പ്രസിഡന്റ് ആർ. ജീവൻ, ജി. ബാഹുലേയൻ, ടി.എം. ഷെറീഫ്, നസ്റുദ്ദീൻ, ജിസാ ജോയ്, പി. വിനീത് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അഭിലാഷ്.ജി. നായർ (പ്രസിഡന്റ്), റിനിമോൾ ബാബു (സെക്രട്ടറി), എം.പി. ദീപ്തി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.