മാവേലിക്കര: ഓൾ കേരളാ റേഷൻ ഡീലേഴ്സ് അസോസിയേഷൻ മാവേലിക്കര താലൂക്ക് സമ്മേളനവും താലൂക്കുതല തിരഞ്ഞെടുപ്പും മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭാ ഹാളിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് മുരളി വൃന്ദാവനം അദ്ധ്യക്ഷനായി. മുതിർന്ന റേഷൻ വ്യാപാരികളെ സംസ്ഥാന വൈസ് പ്രസിഡന്റ് മോഹനൻ പിള്ള ആദരിച്ചു. സംസ്ഥാന സെക്രട്ടറി ജോസ് കാവനാട് അവാർഡ് വിതരണം നിർവഹിച്ചു. ജില്ലാ സെക്രട്ടറി ഉണ്ണിക്കൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തി. ശശിധരൻ നായർ, സോമനാഥൻ, ഭദ്രൻ, സുരേഷ് കുമാർ, ബൈജു, രഘുനാഥനുണ്ണിത്താൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. മോഹന പ്രസാദ് സ്വാഗവും ഉണ്ണിക്കൃഷ്ണപിള്ള നന്ദിയും പറഞ്ഞു.