ഹരിപ്പാട്: റേഷൻ വ്യാപാരികളുടെ ന്യായവും മിതവുമായ ആവശ്യങ്ങൾ അംഗീകരിച്ചു കൊടുക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (എ കെ ആർ ആർഡിഎ) 24-ാമത് കാർത്തികപ്പള്ളി താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റും മുൻ എം.എൽ.എ യുമായ അഡ്വ. ജോണി നെല്ലൂർ മുഖ്യ പ്രഭാഷണം നടത്തി. മുതിർന്ന റേഷൻ വ്യാപാരികളെ ആദരിച്ചു. മുനിസിപ്പൽ ചെയർമാൻ കെ. എം. രാജു വിദ്യാർഥികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം ചെയ്തു, ജില്ലാ പഞ്ചായത്ത് അംഗം എ. ശോഭ ജനപ്രതിനിധികളെ ആദരിച്ചു.വൃന്ദ. എസ്. കുമാർ,സുറുമി മോൾ ഷംനാസ്,നിസാർ അഹമ്മദ്, ശ്രീകുമാരൻ നമ്പ്യാതിരി,സി. മോഹനൻ പിള്ള,മോഹൻ ഭരണിക്കാവ്,താലൂക്ക് സെക്രട്ടറി എം. അൻസാരി,ബി. ഉണ്ണികൃഷ്ണപിള്ള,ഹരി ഭവനം കുട്ടൻപിള്ള,എം. ഉദയ ബാബു, മുരളി വൃന്ദാവനം,ശശിധരൻ നായർ,തോമസ് മാത്യു,സി. പ്രഭു കുമാർ,അജി പുത്തൂർ,അനിൽ തോമസ്, എസ്.ഷംസുദ്ദീൻ, പി.സത്യൻ,രാജേന്ദ്ര ബെൻ എന്നിവർ സംസാരിച്ചു. താലൂക്ക് ഭാരവാഹികളായി ആർ. സോമശേഖരൻ (പ്രസിഡന്റ്), എം.അൻസാരി (സെക്രട്ടറി),അനിൽ തോമസ് (വൈസ് പ്രസിഡന്റ്),അജി പുത്തൂർ (ട്രഷറർ),പി. സത്യൻ, അബ്ദുൽസലാം, നജീബ് കപ്പകശ്ശേരി (ജോ. സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.