മാവേലിക്കര: കെ.പി.സി.സി സംസ്കാര സാഹിതി മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയോജക മണ്ഡലം സമ്മേളനവും കലാകാരന്മാരെ ആദരിക്കലും നടത്തി. മുനിസിപ്പൽ ചെയർമാൻ കെ.വി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ വി.പി. ജയചന്ദ്രൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗീസ്, നിയോജക മണ്ഡലം കൺവീനർ അനിത വിജയൻ, വി.കെ. രാജേന്ദ്രൻ, ഡോ. സജു. മാത്യു, മനോജ് ഓലകെട്ടിയമ്പലം, കൃഷ്ണകുമാരി, ചിത്രാമ്മാൾ, പി.ബി. ഹരികുമാർ, രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ജോർജ് തഴക്കര, ചാരുംമൂട് രാധാകൃഷ്ണൻ, രേഖ.ആർ. താങ്കൾ, സുരേഷ് കുമാർ, പ്രണവം ശ്രീകുമാർ, അനിൽകുമാർ ചാരുംമൂട്, ശ്രീകുമാർ.ജി ഓലകെട്ടിയമ്പലം, അശോകൻ എന്നിവരെ ആദരിച്ചു.