മാവേലിക്കര: ചെട്ടികുളങ്ങര ഗ്രാമീൺ നിധി ലിമിറ്റഡിന്റെ ഉദ്ഘാടനം ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. സുധാകര കുറുപ്പ് നിർവഹിച്ചു. എം.കെ. രാജീവ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ജി. സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം നിയോജക മണ്ഡലം പ്രസിഡന്റ് സിനിൽ സവാദ്, രാജൻ ചെങ്കിളിൽ, ജേക്കബ് ഉമ്മൻ, രാജേഷ് ഉണ്ണിച്ചേത്ത്, സി. ചന്ദ്രശേഖരൻ പിള്ള, എം. മനോജ് കുമാർ, അജിത്ത് കുമാർ, ഗോപൻ ഗോകുലം എന്നിവർ സംസാരിച്ചു.