മാവേലിക്കര: ജനദ്രോഹ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ അത് ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കാതെ ഐക്യമുന്നണിയുടെ തലപ്പത്തുള്ളവർ പരസ്പരം വെട്ടിച്ചാവാൻ നിൽക്കുകയാണെന്ന് കേരളാ കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ ജോണി നെല്ലൂർ മാവേലിക്കരയിൽ പറഞ്ഞു. നമ്മളിൽ ആരെ തോപ്പിക്കണമെന്ന ചിന്ത മാത്രമാണ് മുന്നണിയിലെ മേലാളന്മാർക്ക് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോൺഗ്രസ് ജോസഫ് മാവേലിക്കര ടൗൺ മണ്ഡലം പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൗൺ മണ്ഡലം പ്രസിഡന്റ് തോമസ് കടവിൽ അദ്ധ്യക്ഷനായി. തോമസ് സി.കുറ്റിശേരിൽ മുഖ്യപ്രഭാഷണം നടത്തി. കെ.ജി. സുരേഷ് കുമാർ, റോയി വർഗീസ്, ജെയ്സ് ജോൺ വെട്ടിയാർ, ജോർജ് മത്തായി, റജി ചാലിശേരി, പി.പി. പൊന്നൻ, സിജി സിബി, പ്രിയലാൽ മാവേലിക്കര, റോയി ചെറിയാൻ, ടി.വി. ശാമുവേൽ, എബ്രഹാം പാറപ്പുറം, ജോയി വലിയ പെരുംപുഴ, സാം വലിയവീട്ടിൽ, ബിനു മാത്യു, പി.സി. ഉമ്മൻ, മിനി സേതു, ജോബി മാത്യു, രേണുക, സണ്ണി വാർപ്പുരയിൽ എന്നിവർ സംസാരിച്ചു.