ambala

അമ്പലപ്പുഴ : വളഞ്ഞവഴിയിൽ ജോലിചെയ്തുവന്ന തമിഴ്‌നാട്‌ സ്വദേശി ജോലിസ്ഥലത്ത്‌ കുഴഞ്ഞുവീണു മരിച്ചു. തമിഴ്‌നാട്‌ ‌ തേനി സ്വദേശി മുത്തു (61) ആ.വളഞ്ഞവഴിയിലുള്ള ഇസ്തിരിക്കടയിൽ കുഴഞ്ഞ്‌ വീണു മരിച്ചത്‌.കഴിഞ്ഞ മുപ്പത്‌ വർഷക്കാലമായി വളഞ്ഞവഴിയിലാണു ജോലിചെയ്തു വന്നിരുന്നത്‌. കേരളാ പ്രദേശ്‌ പ്രവാസി കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത്‌ അംഗവുമായ യു. എം. കബീർ,ഫൈസൽ വളഞ്ഞവഴി,അഡ്വ. രമാകാന്തൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ്‌ സ്റ്റേഷനിലെയും ആശുപത്രിയിലേയും നടപടി ക്രമങ്ങൾ പൂർത്തീകരിച്ച്‌ മൃതദേഹം തമിഴ്‌നാട്ടിൽ നിന്നും വന്ന ബന്ധുക്കൾക്ക്‌ കൈമാറി. തമിഴ്‌നാട്ടിലേക്കുള്ള ആംബുലൻസ്‌ വാടകയായ 10,000 രൂപാ വളഞ്ഞവഴിയിലെ സുമനസുകൾ നൽകി.