
ചേർത്തല:സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്റിയുമായിരുന്ന സുശീലാഗോപാലന്റെ ഇരുപതാം ചരമവാർഷികം ആചരിച്ചു.മുഹമ്മ ചീരപ്പൻ ചിറയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. പുഷ്പാർച്ചനയിൽ കുടുംബംഗങ്ങളും പാർട്ടി നേതാക്കളും പങ്കെടുത്തു.ജില്ലാ സെക്രട്ടറി ആർ.നാസർ,ജി.വേണുഗോപാൽ, എസ്.രാധാകൃഷ്ണൻ, ടി.ഷാജി എന്നിവർ പങ്കെടുത്തു.പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സി.കെ.സുരേന്ദ്രൻ അദ്ധ്യക്ഷനായി.മാരാരിക്കുളം ഏരിയ സെക്രട്ടറി പി.രഘുനാഥ്, ജലജചന്ദ്രൻ,കെ.ആർ.ഭഗീരഥൻ,ജെ. ജയലാൽ,കെ.സലിമോൻ എന്നിവർ സംസാരിച്ചു.