
മാവേലിക്കര: കെ.എസ്.ആർ.ടി.സി ബസിൽ മാവേലിക്കരയിൽ നിന്ന് അപൂർവ പക്ഷികളുടെ സങ്കേതമായ അരിപ്പ വനപ്രദേശത്തേക്ക് ട്രെക്കിംഗ് ആരംഭിക്കുന്നു. പക്ഷികൾക്ക് പുറമേ ആന, കാട്ടുപോത്ത്, മ്ലാവ്, പന്നി, കേഴമാൻ, പുലി, മലയണ്ണാൻ, ചെന്നായ, കാട്ടുപൂച്ച, കൂരമാൻ, മുയൽ തുടങ്ങി നിരവധി വന്യമൃഗങ്ങളും വൈവിദ്ധ്യമാർന്ന മരങ്ങളുമുള്ള വനമേഖലയിലേക്ക് നടത്തുന്ന ട്രെക്കിംഗിന് 18നും 50നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ള പുരുഷന്മാരെയും സ്ത്രീകളെയുമാണ് കൊണ്ടുപോകുന്നത്. 50 പേർ തികഞ്ഞാൽ ജനുവരി 9ന് ട്രിപ്പ് നടത്തും. ഫോൺ: 0479 2302282, 9947110905.