ambala

അമ്പലപ്പുഴ: പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ കൈമാറി. പുറക്കാട് പഞ്ചായത്തിലെ 30 അയൽക്കൂട്ടങ്ങൾക്ക് 2.8 കോടി രൂപയും പുന്നപ്ര തെക്ക് പഞ്ചായത്തിലെ 30 അയൽക്കൂട്ടങ്ങൾക്ക് 1.78 കോടി രൂപയുമടക്കം 4.58 കോടിയോളം രൂപയാണ് വിതരണം ചെയ്തത്. മൂന്ന് ശതമാനം മുതൽ 5 ശതമാനം വരെ പലിശക്കാണ് തുക നൽകുന്നത്. എച്ച്. സലാം എം. എൽ. എ ചെക്ക് വിതരണോദ്ഘാടനം നിർവഹിച്ചു. പുറക്കാട് പഞ്ചായത്ത് ഹാൾ, പുന്നപ്ര ഗവ.ജെ. ബി സ്കൂൾ ആഡിറ്റോറിയം എന്നിവിടങ്ങളിലായി നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ എ .എസ്. സുദർശനൻ, പി .ജി. സൈറസ് എന്നിവർ അധ്യക്ഷരായി. പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ കെ. പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. മാനേജർ വി.പി.അലോഷ്യസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.