photo

ചേർത്തല:കാണാതായ യുവാവിന്റെ മൃതദേഹം കായലിൽ കണ്ടെത്തി.തണ്ണീർമുക്കം കട്ടച്ചിറ വാഴപ്പള്ളി പ്രസന്നന്റെ മകൻ വി.പി.പ്രവീണിന്റെ (30) മൃതദേഹമാണ് തണ്ണീർമുക്കം ബണ്ടിന് സമീപം കായലിൽ കണ്ടെത്തിയത്.ചേർത്തല ടി.എം.എം.സി കമ്പനിയിലെ ജീവനക്കാരനായിരുന്നു.ശനിയാഴ്ച പുലർച്ചെ വീട്ടിൽ നിന്ന് നടക്കാനിറങ്ങിയതായിരുന്നു.കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ ചേർത്തല പൊലീസിൽ പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടെയാണ് തണ്ണീർമുക്കം ബണ്ടിന് സമീപം വൈക്കം ഭാഗത്ത് ഇന്നലെ മൃതദേഹം പൊങ്ങിയത്. ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്​റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ടു കൊടുത്തു.മാതാവ്:സുജാത.സഹോദരൻ : പ്രദീപ്‌.