അമ്പലപ്പുഴ: എസ് എൻ ഡി പി യോഗം പുറക്കാട് ശാഖാ സെക്രട്ടറി സി. രാജുവിന്റെ നിര്യാണത്തിൽ പുറക്കാട് എസ്.എൻ.എം.എം.എച്ച്.എസ്.എസ് ആഡിറ്റോറിയത്തിൽ സർവ്വകക്ഷി അനുശോചന സമ്മേളനം നടത്തി.ശാഖാ പ്രസിഡന്റ് എം.ടി മധു അദ്ധ്യക്ഷത വഹിച്ചു.എസ് എൻ ഡി പി യോഗം അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി. ഹരിദാസ്, പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീജ, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു, മനോജ്, യൂണിയൻ കൗൺസിലർ രാജേഷ്, ശിശുപാലൻ, ലിജിൻ കുമാർ, കെ.ഉത്തമൻ ,എസ്.നടേശൻ, എസ്.മഹേഷ് കുമാർ , ശ്യാംകുട്ടൻ, കെ. ഉദയഭാനു, ,എൻ. അശോകൻ, സുധാകരൻ എസ് കെ എന്നിവർ പ്രസംഗിച്ചു.