ചേർത്തല: എസ്.ഡി.പി.ഐ നേതാവിന്റെയും ബി.ജെ.പി നേതാവിന്റെയും കൊലപാതകങ്ങൾ ഇടതുപക്ഷ സർക്കാരിന്റെ വർഗീയ പ്രീണനം മൂലമെന്ന് നടന്നതെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ. രൂപേഷ്. അക്രമം നടക്കുമെന്ന് ഇന്റലിജൻസ് റപ്പോർട്ട് ഉണ്ടായിട്ടും പൊലീസ് ജാഗ്രത കാണിച്ചില്ല. എസ്.ഡി.പി.ഐയുടെ പിന്തുണ ത്രിതല പഞ്ചായത്തുകളിൽ വാങ്ങിയിട്ടുള്ള ഇടതുപക്ഷം അവർക്ക് അനുകൂലമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും അതിനാലാണ് മണ്ണഞ്ചേരിയിലെ കൊലപാതകത്തിന് പിന്നാലെ മണിക്കൂറുകൾക്കകം ആലപ്പുഴ നഗരത്തിൽ കൊലപാതകം നടന്നതെന്നും കെ.ആർ. രൂപേഷ് ആരോപിച്ചു. ക്രമസമാധാനം സംരക്ഷിക്കുന്നതിൽ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടതായും ജില്ലയിൽ വർഗീയ കലാപത്തിനുള്ള ആസൂത്രീത നീക്കം നടക്കുന്നത് തടയാൻ സർക്കാർ കാര്യക്ഷമമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.