പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്തിലെ നികുതി സമാഹരണ യജ്ഞത്തിൽ പതിമൂന്നാം വാർഡ് മെമ്പർ ബേബി ചാക്കോയുടെ നേതൃത്വത്തിൽ നൂറു ശതമാനം പൂർത്തീകരിച്ചതിന് പാരിതോഷികമായി‌ പ്രസിഡന്റ്‌ പഞ്ചായത്ത്‌ കമ്മിറ്റിയിൽ അഞ്ചുലക്ഷം രൂപ വാർഡ് വികസന ഫണ്ടായി അനുവദിച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പദ്ധതി റിവിഷനിൽ ഈ ഫണ്ട്‌ ഉൾപ്പെടുത്താതിരുന്ന പ്രസിഡന്റിന്റെ നിലപാടിൽ കോൺഗ്രസ്‌ പഞ്ചായത്ത്‌ പാർലമെന്ററി പാർട്ടി പ്രതിഷേധിച്ചു. പാർട്ടി ലീഡർ എസ്. രാജേഷ് അദ്ധ്യക്ഷനായി.