
ജില്ലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന എസ്.ഡി.പി.ഐ - ആർ.എസ്.എസ് സംഘടനകളുടെ കൊലപാതക രാഷ്ട്രീയത്തെ അടിച്ചമർത്തുന്നതിൽ ആഭ്യന്തര വകുപ്പ് പരാജയമാണെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ആരോപിച്ചു. തിരഞ്ഞെടുപ്പുകളിൽ വർഗീയ കക്ഷികളുമായി ഒളിഞ്ഞും തെളിഞ്ഞും സഖ്യമുണ്ടാക്കുന്ന സി.പി.എമ്മിന് പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. പൊലീസ് ഇന്റലിജൻസ് സംവിധാനം നിഷ്‌ക്രിയമാണ്. രാഷ്ട്രീയ കൊലപാതക പരമ്പരകളെ തുടക്കത്തിലേ അടിച്ചമർത്തി സമാധാനന്തരീക്ഷം പുനഃസ്ഥാപിക്കണം.