
ആലപ്പുഴയിലും മണ്ണഞ്ചേരിയിലും നടന്ന രണ്ട് ചെറുപ്പക്കാരുടെ ദാരുണ മരണം ദുഃഖകരമാണെന്ന് എ.എം. ആരിഫ് എം.പി പറഞ്ഞു. ഇരുവരും ക്രിമിനൽ കേസുകളിൽ പ്രതികളല്ല. കുറച്ച് കാലം മുമ്പ് എസ്.ഡി.പി.ഐ പ്രവർത്തകരുടെ ആക്രമണത്തിൽ ചേർത്തലയിൽ ഒരു ആർ.എസ്.എസ് പ്രവർത്തകൻ കൊലപ്പെട്ടതിനെ തുടർന്ന് ഇവർ സമൂഹമദ്ധ്യത്തിൽ ഒറ്റപ്പെട്ടു. ഇരുവരുടെയും വീടുകൾ സന്ദർശിച്ച എം.പി ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ചു.