
ജില്ലയിലെ ഇരട്ടക്കൊലപാതകത്തിന് കാരണം പിണറായി വിജയന്റെ പൊലീസിനും ഇന്റലിജൻസിനും ഉണ്ടായ വീഴ്ചയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ, ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസ് എന്നിവർ മണിക്കൂറുകളുടെ ഇടവേളയിൽ കൊല്ലപ്പെട്ടിട്ടും ക്രമസമാധാനം ഉറപ്പാക്കാനുള്ള യാതൊരു നടപടികളും പൊലീസ് സ്വീകരിച്ചിട്ടില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തലസ്ഥാനത്ത് ക്രിക്കറ്റ് മത്സരം നടത്തിയും മുഖ്യമന്ത്രി പ്രസ്താവനകളിറക്കിയും നടക്കുന്നത് ലജ്ജാകരമാണെന്നും എം.പി പറഞ്ഞു.