
കൊലപാതകം നടത്തി അതുവഴി വർഗീയ വിഭജനവും മുതലെടുപ്പും നടത്താനുള്ള ശ്രമങ്ങൾക്കെതിരെ നാട് ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം എം. ലിജു പറഞ്ഞു. കെ.എസ്. ഷാൻ, രൺജിത്ത് ശ്രീനിവാസ് എന്നിവരെ കൊലപ്പെടുത്തിയവരെ അടിയന്തരമായി നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഭരണകൂടവും പൊലീസും ശക്തമായ നടപടികളിലൂടെ ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പുവരുത്തണം.