
യുവാവിന് വെട്ടേറ്റു
ആലപ്പുഴ: ഇരട്ടക്കൊലപാതകത്തെ തുടർന്ന് ഏർപ്പെടുത്തിയ നിരോധനാജ്ഞ നിലനിൽക്കുന്നതിനിടെ ആലപ്പുഴയിൽ വീണ്ടും ഗുണ്ടാ ആക്രമണം. ഗുണ്ടാസംഘം വീടുകയറി നടത്തിയ ആക്രമണത്തിൽ ആര്യാട് പഞ്ചായത്ത് രണ്ടാം വാർഡിൽ കൈതത്തിൽ നികർത്തിൽ വിമലിന്(32) വെട്ടേറ്റു. തിങ്കളാഴ്ച പുലർച്ചെ 12.45നായിരുന്നു സംഭവം. കഴിഞ്ഞ ആഗസ്റ്റിൽ ഉണ്ടായ ഏറ്റുമുട്ടലിൽ വിമലും സംഘവും ആര്യാട് സ്വദേശി ബിനു എന്ന യുവാവിനെ വെട്ടിയിരുന്നു.ഇതിന്റെ തുടർച്ചയായിരുന്നു ഇന്നലത്തെ ആക്രമണം. വെട്ടേറ്റ വിമലിനെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നോർത്ത് പൊലീസ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു.