
ആലപ്പുഴ: ജില്ലാ പ്ലാനിംഗ് ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു.
യോഗ്യത - പ്ലസ്ടു / തത്തുല്യം, കമ്പ്യൂട്ടർ പരിജ്ഞാനം. കുറഞ്ഞത് ഒരുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പരീക്ഷയും അഭിമുഖവും 24ന് നടക്കും. യോഗ്യരായവർ അസൽ രേഖകൾ സഹിതം ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് മന്ദിരത്തിൽ രാവിലെ 10ന് എത്തണം. ഫോൺ: 0477 2252064.