ചാരുംമൂട് : വാടകവീട്ടിൽ കഞ്ചാവ് സൂക്ഷിച്ച് വില്പന നടത്തിവന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഭരണിക്കാവ് കൊപ്രാപ്പുര ജംഗ്ഷന് സമീപം വാടകയ്ക്ക് താമസിച്ചുവന്ന പെരിങ്ങാല വിജിഭവനത്തിൽ വിജയ് കാർത്തികേയനെ (26) യാണ് കുറത്തികാട് എസ്.ഐ കെ.സുനുമോനും സംഘവും അറസ്റ്റ് ചെയ്തത്. വീട്ടിൽ നിന്നും ഒന്നര കിലോ കഞ്ചാവ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയിയ പ്രതിയെ റിമാൻഡ് ചെയ്തു. നർക്കോട്ടിക് സെൽ
എസ്.ഐ ഏലിയാസ്, എ.എസ്.ഐ സന്തോഷ്, സി.പി.ഒ മാരായ ഷാഫി, ഹരികൃഷ്ണൻ , സ്റ്റേഷൻ എസ്.ഐമാരായ ഹാരിസ്, യോഗിദാസ്, എസ്.സി.പി.ഒ മാരായ നൗഷാദ്, സന്തോഷ്, സാദിഖ് ലബ്ബ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.