ph

കായംകുളം: കൃഷ്ണപുരം കാപ്പിൽ മേക്ക് ശ്രീകുറക്കാവ് ദേവി ക്ഷേത്രത്തിൽ പ്രസിദ്ധമായ ധനുമാസ തിരുവാതിര പൊങ്കൽ നടന്നു. രാവിലെ പ്രമുഖ ക്ഷേത്ര ഗവേഷകയും ടെലിവിഷൻ അവതാരികയുമായ മോചിത പ്രകൃതി ഭദ്രദീപ പ്രകാശനം നിർവഹിച്ചു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്ര ഗ്രൗണ്ടിലും ഭക്തജന ഭവനങ്ങളിലും ആണ് ഇത്തവണ അടുപ്പുകൾ സജ്ജീകരിച്ചിരുന്നത്. വൈകിട്ട് തിരുവാതിര കളി നടന്നു.

ഇന്ന് വൈകിട്ട് കൂട്ടം കൊട്ട് ,എതിരേൽപ്പ്, കഥകളി എന്നിവ നടക്കും.ചടങ്ങുകൾക്ക് ക്ഷേത്ര ഭരണ സമിതി ഭാരവാഹികളായ ഋഷികേശ് അമ്പനാട്ട്, സന്തോഷ് പുല്ലമ്പള്ളി പ്രദീപ് പ്രഭ,ജയനാഥൻ,ജി ബിനു,അനിൽ എന്നിവർ നേതൃത്വം നൽകി.