
അമ്പലപ്പുഴ: ദേശീയപാതയിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന ദമ്പതികളെ കാറിടിച്ചതിനെത്തുടർന്ന് ഭർത്താവ് മരിച്ചു. ഭാര്യക്ക് പരിക്കേറ്റു. പുന്നപ്ര അറവുകാട് ഹരിജൻ കോളനി ചന്ദ്രന്റെ മകൻ ശ്യാം മോഹൻ (43) ആണ് മരിച്ചത്. ഭാര്യ മിനിയെ (35) പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11 ഓടെ ദേശീയ പാതയിൽ അറവുകാടിന് സമീപമായിരുന്നു അപകടം. മകൾ : അനാമിക .