
മാന്നാർ: നഫീസത്തുൽ മിസ്‌രിയ വനിതാ ഇസ്‌ലാമിക് കോളേജ് (വഫിയ്യ) ഫെസ്റ്റ് 'ദുൽ മജാസും' കോളേജ് യൂണിയൻ ഉദ്ഘാടനവും മാന്നാർ വഫിയ്യ കോളേജ് ആഡിറ്റോറിയത്തിൽ നടന്നു. കോളേജ് ചെയർമാൻ മാന്നാർ ഇസ്മായിൽ കുഞ്ഞ് ഹാജി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുൽ സമദ് പൂക്കോട്ടൂർ ഉദ്ഘാടനം നിർവഹിച്ചു. തെക്കൻ സമസ്ത ചിഫ് കോ ഓർഡിനേറ്റർ എ.കെ ആലിപ്പറമ്പ് മുസ്‌ലിയാർ, കോ ഓർഡിനേറ്റർ ഒ.എം ഷെരീഫ് ദാരിമി, കോളേജ് പ്രിൻസിപ്പൽ ഹംസ ഫൈസി, കോളേജ് അദ്ധ്യാപകൻ ഇബ്രാഹിം ഫൈസി, കോളേജ് യൂണിയൻ ചെയർപേഴ്സൺ ഫാത്തിമത്ത് റോസ്‌ന റിൻഷി എന്നിവർ സംസാരിച്ചു. കോളേജ് വിദ്യാർത്ഥിനികളുടെ കലാ-സാഹിത്യ മത്സരങ്ങളിൽ വിജയികളായവർക്ക് ഇസ്മായിൽ കുഞ്ഞ് ഹാജി സമ്മാനദാനം നിർവഹിച്ചു.