
അമ്പലപ്പുഴ: വിശ്വകർമ്മജർക്കായി സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തണമെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ അമ്പലപ്പുഴ താലൂക്ക് സമ്മേളനം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ്ആലുംപീടിക സുകുമാരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വിജയൻ കെ ഈരേഴ അദ്ധ്യക്ഷത വഹിച്ചു. അനുമോദന സമ്മേളനം അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി .രമേശൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി ആർ. ബിനീഷ് ചന്ദ്രൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ബിജുകുമാർ ചാരുംമൂട്, ബിജി കണ്ണൻ, പ്രഭാ സുകുമാരൻ, കെ. ചന്ദ്രബാബു, എൻ .വിജയൻ തോട്ടപ്പള്ളി, കെ .രവികുമാർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ : എൻ. വിജയൻ തോട്ടപ്പള്ളി(പ്രസിഡന്റ്) കെ .രവികുമാർ (സെക്രട്ടറി) കെ. ചന്ദ്രബാബു (വൈസ് പ്രസിഡന്റ്) വി .വിനോദ് (ജോ. സെക്രട്ടറി), കെ .സന്തോഷ് കുമാർ (ട്രഷറർ), ആർ. ബിനീഷ് ചന്ദ്രൻ (ബോർഡ് മെമ്പർ ) . ആർട്ടിസാൻസ് മഹിളാ സമാജം താലൂക്ക് ഭാരവാഹികൾ : ലൗലി പ്രദീപ് (പ്രസിഡന്റ് ),രശ്മി സോമരാജ് (സെക്രട്ടറി), ബിനി മോൾ (ട്രഷറർ).