
മാന്നാർ: ശാന്തിയും സമാധാനവും കൈവരിച്ച് മനുഷ്യസമൂഹത്തെ നേർവഴിയിലൂടെ മുന്നോട്ടു നയിക്കുവാൻ എല്ലാ മതവിശ്വാസികൾക്കും കഴിയണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാന്നാർ കുട്ടമ്പേരൂർ കുറ്റിയിൽ ശ്രീദുർഗ്ഗാ ദേവീക്ഷേത്രത്തിൽ സാന്ത്വനനിധി ചികിത്സാധനസഹായ വിതരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്ര സമിതി പ്രസിഡന്റ് കെ.മദനേശ്വരൻ അധ്യക്ഷത വഹിച്ചു. കാര്യദർശി അഡ്വ.കെ.വേണുഗോപാൽ, പള്ളിക്കൽ അപ്പുക്കുട്ടൻ, മാന്നാർ മന്മഥൻ, കെ.ബാലസുന്ദരപ്പണിക്കർ, നുന്നു പ്രകാശ്, കെ.പി.നാരായണക്കുറുപ്പ് , സി.ഒ.വിശ്വനാഥൻ, കെ.മദനരാജൻ തുടങ്ങിയവർ സംസാരിച്ചു
ഫോട്ടോ : മാന്നാര്‍ കുട്ടമ്പേരൂര്‍ കുറ്റിയില്‍ ശ്രീദുര്‍ഗ്ഗാ ദേവീക്ഷേത്രത്തില്‍ സാന്ത്വനനിധി ചികില്‍സാധനസഹായ വിതരണ ഉദ്ഘാടനം മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വ്വഹിക്കുന്നു.