
പൂച്ചാക്കൽ: മാക്കേകടവ് - നേരേ കടവ് പാലം നിർമ്മാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ഡി. ജെ.എസിന്റെ നേതൃത്വത്തിൽ നേരേ കടവ് ജെട്ടിയിൽ ഉപവാസ സമരം നടന്നു. ഹൗസ് ബോട്ടിൽ പ്രത്യേകം തയ്യാറാക്കിയേ വേദിയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എ.ജി.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ഉപവാസം അനുഷ്ഠിച്ച ശങ്കർദാസിനെ അദ്ദേഹം ഷാൾ അണിയിച്ചു. അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കലും ശേഷിക്കുന്ന നിർമ്മാണവും തടസെപെടുത്തിയ ഹർജികൾ കോടതിയിൽ നിലനിൽക്കെ, നിയമക്കുരുക്ക് അഴിഞ്ഞുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് യോഗം ആരോപിച്ചു. നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു. കോട്ടയം ജില്ലാ ട്രഷറർ ഇ.ഡി. പ്രകാശൻ അദ്ധ്യക്ഷനായി. ഷാജി അറക്കൽ, സന്തോഷ്, ഷാജി ശ്രീശിവം, എം.എസ്.രാധാകൃഷ്ണൻ, ലതീഷ് കാട്ടിക്കുന്ന്, സി.കെ.ശശിധരൻ, എ.ഡി. കുഞ്ഞുമോൻ തുടങ്ങിയവർ നേതൃത്വം നൽകി.