
ആലപ്പുഴ: കുട്ടനാടിന്റെ സമഗ്ര വികസനവും തുറവൂർ, അരൂർ മേഖലകളിലെ കൃഷിയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്യുന്നതിന് മൂന്ന് മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്ന് മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും. ജില്ലയുടെ ചുമതലയുള്ള മന്ത്രി സജി ചെറിയാൻ, മന്ത്രി പി. പ്രസാദ്, മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ പങ്കെടുക്കും.
രാവിലെ 8.30ന് ആലപ്പുഴയിൽ നിന്ന് ബോട്ട് മാർഗം പുറപ്പെടുന്ന മന്ത്രിമാർ കുട്ടനാട്ടിലെ വിവിധ മേഖലകൾ സന്ദർശിച്ച ശേഷം മങ്കൊമ്പിലെത്തും. 10ന് ആരംഭിക്കുന്ന യോഗത്തിൽ ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, കളക്ടർ എ. അലക്സാണ്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ തുടങ്ങിയവർ പങ്കെടുക്കും.