calling

ആലപ്പുഴ: ഞായറാഴ്ച രാവിലെ 7 ഓടെ ആലപ്പുഴ മെഡിക്കൽ കോളേജ് മുൻ ശിശുരോഗ വിദഗ്ദ്ധ ഡോ. ചിത്രലേഖയുടെ ഫോണിലേക്ക് രൺജിത്തിന്റെ അമ്മ വിനോദിനിയുടെ വിളിയെത്തി. രൺജുവിനെ ആംബുലൻസിൽ കയറ്റിക്കൊണ്ട് പോയി. വേഗം ആശുപത്രിയിലേക്ക് വിളിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മുൻ മെഡിക്കൽ സൂപ്രണ്ട് കൂടിയായ വിനോദിനിയുടെ ഫോൺ വിളിയെത്തിയത്.

ഔദ്യോഗികവ‌ൃത്തിയിൽ നിന്ന് വിരമിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും തന്നെ തേടിയെത്തിയ ആവശ്യത്തിന് പിന്നിലെ കാരണങ്ങൾ ആദ്യം ഡോക്ടർക്ക് മനസിലായില്ല. പിന്നീട് ദൃശ്യമാദ്ധ്യമ വാർത്തകൾ വഴിയാണ് രൺജിത്ത് കൊല്ലപ്പെട്ട വിവരം അറിഞ്ഞത്. ജനിച്ച് ആറാം മാസത്തിൽ എന്റെ കൈകളിൽ വന്ന കുഞ്ഞാണ് അവൻ. എന്റെ മകന്റെ പ്രായമാണ്. ഞങ്ങൾ കുടുംബങ്ങൾ തമ്മിൽ നാൽപ്പത്തഞ്ച് വർഷത്തിലധികം ബന്ധമുണ്ട്. രൺജിത്തും അഭിജിത്തും അമ്മയോടെന്ന പോലെയാണ് എന്നോട് പെരുമാറിയിരുന്നത്. അവൻ ഇങ്ങനെ യാത്രയായത് സഹിക്കാനാവുന്നില്ല. രൺജിത്തിന്റെ മൃതദേഹത്തിന് മുന്നിൽ വിതുമ്പവേ ഡോ. ചിത്രലേഖ പറഞ്ഞു.