കാവാലം: എസ്.എൻ.ഡി.പി യോഗം ശാഖാ നമ്പർ 2 ചെറുകര ജ്ഞാനേശ്വരം ശ്രീമഹാദേവ ക്ഷേത്രത്തിൽ തിരുവാതിര ദർശനവും ക്ഷേത്ര ഗോപുരം സമർപ്പണവും നടന്നു. തിരുവാതിര ദർശനത്തിന്റെ ഭദ്രദീപപ്രകാശനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി.പ്രിയ നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ലേഖ ജയപ്രകാശ് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സൗമ്യ സനൽ പങ്കെടുത്തു. ക്ഷേത്ര പ്രവേശന ഗോപുര സമർപ്പണ സമ്മേളനത്തിൽ യൂണിയൻ ചെയർമാൻ പി.വി.ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. ശാഖായോഗം പ്രസിഡന്റ് ശിവദാസ് വി സ്വാഗതം പറഞ്ഞു. ക്ഷേത്ര കോമ്പൗണ്ടിൽ ശില്പി ജയൻ മണിമലയുടെ നേതൃത്വത്തിൽ പണിതുയർത്തിയ പ്രവേശന ഗോപുരം സമർപ്പണം മന്ത്രി വി.എൻ.വാസവൻ നിർവ്വഹിച്ചു. യൂണിയൻ കൺവീനർ സന്തോഷ് ശാന്തി മുഖ്യപ്രസംഗം നടത്തി. ക്ഷേത്രം തന്ത്രി ഡോ.ദിലീപൻ നാരായണൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി. റ്റി.കെ.തങ്കച്ചൻ,പ്രിയലക്ഷ്മി ശശിധരൻ,ടി.‌ടി.സത്യദാസ്,ബെൻജിത്ത് കെ.നടേശൻ,ടി.ജി.പൊന്നപ്പൻ,യു.സി.ബിജു,കൃഷ്ണാനന്ദ് മുണ്ടകപ്പാടം എന്നിവർ സംസാരിച്ചു. കെ.ഡി.സാബു നന്ദി പറഞ്ഞു.