ആലപ്പുഴ: ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വർഗീയ ക്രിമിനലുകളെ അമർച്ച ചെയ്യണന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ് പറഞ്ഞു. ആലപ്പുഴയിലെ നിയമവാഴ്ച സർക്കാരിന്റെ കയ്യിൽ നിന്നു വർഗ്ഗീയ ശക്തികൾ തീറ്റിപ്പോറ്റുന്ന ഗുണ്ടകൾ ഹൈജാക്ക് ചെയ്തു. സർക്കാരിന് കീഴിൽ ജീവൻ അപകടത്തിലാണ് എന്ന് ജനങ്ങൾക്ക് ആശങ്കയുണ്ട് . കായംകുളത്ത് സി.പി.എം ഏരിയാ സമ്മേളനത്തിൽലും അഭ്യന്തര വകുപ്പിനെതിരെ സി പി.എം പ്രതിനിധികൾ വിമർശനം ഉയർത്തിയത് നിയമവാഴ്ചയുടെ തകർച്ചയുടെ ചിത്രം വ്യക്തമാക്കുന്നതാണെന്നും ബാബുപ്രസാദ് പറഞ്ഞു.