ആലപ്പുഴ: ക്വട്ടേഷൻ സംഘങ്ങളുടെ ഏറ്റമുട്ടലും കൊലപാതകവും നിരന്തരം നടക്കുന്ന ആലപ്പുഴയിൽ രണ്ട് രാഷ്ട്രീയ പാർട്ടി നേതാക്കളുടെ കിരാതമായ കൊലപാതകം മണിക്കൂറുകളുടെ ഇടവേളയിൽ നടന്നത് ഭീതി ജനിപ്പിക്കുന്നതാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ ക്യാബിനറ്റിലെ ജൂനിയർ മന്ത്രിമാർ സർവകക്ഷി യോഗം വിളിക്കുന്നതിനേക്കാൾ നല്ലത് ആഭ്യന്തര വകുപ്പ് മന്ത്രികൂടിയായ മുഖ്യമന്ത്രി യോഗം വിളിക്കുന്നതാണ് ഉചിതമെന്ന ഷുക്കൂർ

പറഞ്ഞു.