ആലപ്പുഴ : എസ്.ഡി.പി.ഐ - പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതികളായിട്ടുള്ള രാഷ്ട്രീയ കൊലപാതകങ്ങളിലെ വിദേശ - തീവ്രവാദ ബന്ധം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് കെ.പി. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത് ശ്രീനിവാസന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വർഷത്തിനിടയിൽ നാലു സംഘപരിവാർ പ്രവർത്തകരെയാണ് സംസ്ഥാനത്ത് കൊലപ്പെടുത്തിയത്. ഈ കേസുകളിൽ യഥാർത്ഥ പ്രതികളെ പിടികൂടാടാനാകാതെ സംസ്ഥാന പൊലീസ് ഇരുട്ടിൽ തപ്പുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി സി.എൻ. ജിനു, സംഘടനാ സെക്രട്ടറി ഏവൂർ ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.