ഹരിപ്പാട്: മണ്ണാറശ്ശാല രാജീവ് ഗാന്ധി ലൈബ്രററിയുടെയും സബർമതി സ്പെഷ്യൽ സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. രമേശ് ചെന്നിത്തല എം എൽ എ ഉദ്ഘാടനം ചെയ്തു. സബർമതി സി.ഇ.ഒ എസ് ദീപു അധ്യക്ഷത വഹിച്ചു. എക്സൈസ് സി.ഐ ജിജി ടോം ജോസ് , ശ്രീജാ കുമാരി , അഡ്വ ശിവപ്രസാദ്, മിനി സാറാമ്മ, സി. രാജലക്ഷ്മി, ഷംസുദീൻ കായിപ്പുറം, സി.പ്രസന്നകുമാരി , ഡോ.ആർ രാജേഷ്, അബാദ് ലുത്ഥി,എസ്. ശ്രീലക്ഷ്മി, ഗോവിന്ദവാര്യർ, ബിനു വിശ്വനാഥ്, മനു എം, പി.പി ചന്ദ്രൻ, രാഹുൽ രാജൻ, കെ.ദേവിക എന്നിവർ സംസാരിച്ചു.