ja

ആലപ്പുഴ: നഗരസഭയുടെ കീഴിൽ സൗത്ത് സി.ഡി.എസിന്റ ആഭിമുഖ്യത്തിൽ നഗരത്തിൽ അഞ്ചാമത് ജനകീയ ഭക്ഷണശാല എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് അദ്ധ്യക്ഷയായിനു. ഇരവുകാട് വാർഡിൽ ചങ്ങനാശsരി ജംഗ്ഷന് പടിഞ്ഞാറ് ബൈപ്പാസിനരികിലാണ് ജനകീയ ഭക്ഷണശാല. ദിവസവും പകൽ 11 മുതൽ 3 വരെ 20 രൂപ നിരക്കിൽ ഉച്ചയൂണ് ലഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൗൺസിലർമാരായ മനീഷ സിജിൻ, മേരി ലീന, എൻ.യു. എൽ.എം മാനേജർ ശ്രീജിത്ത്, സി.ഡി.എസ് ചെയർപേഴ്‌സൺമാരായ സുജാത ധന പാലൻ, ലാലി വേണു, സി.ഡി.എസ് മെമ്പർ സെക്രട്ടറി സന്ധ്യ.എസ്, ടി.ബി.ഉദയൻ ,കെ.കെ.ശിവജി, സ്മിത രാജീവ് എന്നിവർ സംസാരിച്ചു.ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.ഷാനവാസ് സ്വാഗതം പറഞ്ഞു.