photo

ചേർത്തല:ശ്രീനാരായണ കോളേജിലെ നാഷണൽ സർവീസ് സ്‌കീം യൂണി​റ്റുകളുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥിനിയ്ക്ക് വീട് നിർമ്മിച്ച് നൽകി.വീടിന്റെ താക്കോൽ കൈമാ​റ്റം ശ്രീനാരായണ കോളേജുകളുടെ മാനേജരും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ.പി.എൻ.ഷാജി അദ്ധ്യക്ഷത വഹിച്ചു. ചേർത്തല മുനിസിപ്പൽ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ, കേരള യൂണിവേഴ്‌സി​റ്റി എൻ.എസ്.എസ് പ്രോഗ്രാം കോ-ഓർഡിനേ​റ്റർ ഡോ.എ.ഷാജി എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പൽ കൗൺസിലർ ജി. രഞ്ജിത്ത്,മലയാളവിഭാഗം മേധാവി ടി.ആർ. രതീഷ്,സ്​റ്റാഫ് അസോസിയേഷൻ സെക്രട്ടറി എം.എസ്.ശ്രീകാന്ത് എന്നിവർ സംസാരിച്ചു.പ്രോഗ്രാം ഓഫീസർമാരായ ടി.ആർ.സരുൺകുമാർ സ്വാഗതവും ഡോ.രാജേഷ് കുനിയിൽ നന്ദിയും പറഞ്ഞു.

മഴക്കെടുതിയിൽ മരം മറിഞ്ഞുവീണ് വീട് നഷ്ടമായ,കോളേജിലെ മൂന്നാം വർഷ മലയാളം ബിരുദവിദ്യാർത്ഥിനി കൃഷ്ണ പ്രിയക്കാണ് കോളേജിലെ എൻ.എസ്.എസ്. വോളണ്ടിയർമാരും അദ്ധ്യാപകരും ചേർന്ന് സമാഹരിച്ച തുക ചിലവിട്ട് പുതിയവീട് നിർമ്മിച്ചു നൽകിയത്.

വോളണ്ടിയർമാരായ അനന്തകൃഷ്ണൻ, ഗൗതമി കൃഷ്ണൻ,അജയ് ജയേഷ്,അനന്തു, ആതിര മുരളി, അർജുൻ കൃഷ്ണ, നിധിയ ജോൺ,ആനന്ദ്, ബിനില എന്നിവർ ഭവനനിർമ്മാണത്തിന് നേതൃത്വം നൽകി.